രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ഏറെ ആശങ്ക ഉയർത്തുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ പിടിച്ചുകുലുക്കിയ രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സി.ബി.എസ്.ഇ മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകളും. ......
തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക സർക്കാർ പ്ലീഡറായി നിയമിതനായ അഡ്വ. കെ ബി പ്രദീപ് രാജിവെച്ചു.......
ദോഹ/സൂറിച്ച്: അമേരിക്കയും ഇറാനും തമ്മിലുള്ള മധ്യസ്ഥ ചർച്ചകളും മിഡിൽ ഈസ്റ്റിലെ പുതിയ സുരക്ഷാ സാഹചര്യങ്ങളും വിലയിരുത്തി ഖത്തറും സ്വിറ്റ്സർലൻഡും. സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടന്ന 'മാസ് ഇടിഎച്ച് പീസ് പ്രൊസസ്സ് പോളിസി ഫോറം 2026' (MAS ETH Mediation in Peace Processes Policy Forum) എന്ന രാജ്യാന്തര സമ്മേളനത്തിനിടയിലാണ് ഇരുരാജ്യങ്ങളിലെയും ഉയർന്ന നയതന്ത്ര പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. ......
ദോഹ: ഖത്തറിന്റെ ഊർജ്ജ ഉൽപ്പാദനവുമായി ബന്ധപ്പെടുത്തി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'വാഷിംഗ്ടൺ പോസ്റ്റ്' പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ്. യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ അട്ടിമറിക്കാനും, ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന് വിള്ളലുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള ബോധപൂർവ്വമായ പ്രചാരണമാണിതെന്ന് ഖത്തർ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ജൂൺ 12-ന് വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ, ഖത്തറിന്റെ ഊർജ്ജ ഉൽപ്പാദന തീരുമാനങ്ങൾ ഇറാന്റെ താൽപ്പര്യങ്ങൾക്ക് അനുസൃതമായാണ് നടപ്പാക്കിയതെന്ന തരത്തിൽ ഉന്നയിച്ച വാദങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഓഫീസ് അറിയിച്ചു.തങ്ങൾക്കെതിരെ ഇറാൻ്റെ മിസൈൽ ആക്രമണങ്ങൾ ഉണ്ടായ സമയത്തുതന്നെയാണ് ഖത്തർ ഇത്തരം തീരുമാനങ്ങൾ എടുത്തതെന്നത് ആരോപണങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കുന്നുവെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ......
ദോഹ: കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഏഷ്യയിലെ ഏറ്റവും സമ്പന്നരായ അഞ്ച് ശതകോടീശ്വരന്മാരുടെ ആകെ ആസ്തിയിൽ വൻ വർദ്ധനവ്. 2026 ജൂൺ 9-ലെ ഫോബ്സ് (Forbes) കണക്കുകൾ പ്രകാരം ഇവരുടെ സംയുക്ത സമ്പത്ത് 48.7 ബില്യൺ ഡോളർ ഉയർന്ന് 394.8 ബില്യൺ ഡോളറിൽ എത്തി. ......
പുലർച്ചെ നാലുമണി. പള്ളിയിലെ ബാങ്കുവിളിയും അമ്പലത്തിലെ നിർമ്മാല്യ വന്ദനവും ഉയരുന്നതിനും മുൻപേ, കട്ടൻചായയുടെ കയ്പ്പിലേക്ക് കണ്ണുതുറക്കുന്ന ഒരു ജീവിതമുണ്ട് ഗ്രാമങ്ങളിൽ—ക്ഷീരകർഷകന്റെ ജീവിതം. ......
തിരുവനന്തപുരം: യുവതലമുറയെ കാർന്നുതിന്നുന്ന രാസലഹരിയുടെ വേരറുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ക്രമസമാധാന ചുമതലയുള്ള അഡിഷണൽ ഡി.ജി.പിയായി പി. വിജയൻ അടുത്തയാഴ്ച ചുമതലയേൽക്കും. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള കമ്പനിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായിരുന്ന അഭിഭാഷകൻ കെ.ബി. പ്രദീപിനെ, ദേവസ്വം ബോർഡുകളുടെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച സർക്കാർ നടപടി വിവാദത്തിലേക്ക്. ......
ന്യൂഡൽഹി: കർണാടകയിലെ പ്രമുഖ വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ രോഹിണി സിന്ധൂരി (IAS), ഡി. രൂപ മൗദ്ഗിൽ (IPS) എന്നിവർ തമ്മിലുള്ള അപകീർത്തിക്കേസ് സുപ്രീം കോടതി മധ്യസ്ഥതയ്ക്ക് വിട്ടു. ......
ന്യൂഡൽഹി: പ്രൊബേറ്റ് (വിൽപത്രത്തിന്റെ നിയമസാധുത) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾക്ക് 1963-ലെ ലിമിറ്റേഷൻ ആക്റ്റിലെ ആർട്ടിക്കിൾ 137 ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇന്ത്യൻ സക്സഷൻ ആക്റ്റിൽ (ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം) പ്രൊബേറ്റ് അനുവദിക്കുന്നതിനോ റദ്ദാക്കുന്നതിനോ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാലാണ് ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം സാഹചര്യങ്ങളിൽ ലിമിറ്റേഷൻ ആക്റ്റ് അനുസരിച്ച് മൂന്ന് വർഷത്തിനുള്ളിൽ മാത്രമേ ഹർജി ഫയൽ ചെയ്യാൻ സാധിക്കൂ എന്ന് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് വിപുൽ എം. ......